Times Kerala

ഉഗ്രശബ്ദത്തിനൊപ്പം സൈലൻസറിൽ നിന്ന് തീ തുപ്പുന്ന അഡംബര ബൈക്ക്, നഗരത്തിലൂടെ ചീറിപ്പാഞ്ഞ യുവാവിനെ പൊക്കി പോലീസ്; ചുമത്തിയത് കനത്ത പിഴ

 
ഉഗ്രശബ്ദത്തിനൊപ്പം സൈലൻസറിൽ നിന്ന് തീ തുപ്പുന്ന അഡംബര ബൈക്ക്, നഗരത്തിലൂടെ ചീറിപ്പാഞ്ഞ യുവാവിനെ പൊക്കി പോലീസ്; ചുമത്തിയത് കനത്ത പിഴ

കൊല്ലം: നഗരത്തിലൂടെ ചിയറിപ്പാഞ്ഞ ആഡംബര ബൈക്ക് കസ്റ്റഡിയിൽ എടുത്തു കനത്ത പിഴയും ചുമത്തി പോലീസ്. റോഡിലൂടെ ചീറിപ്പായുന്നതിനിടെ ഉഗ്രശബ്ദത്തിനൊപ്പം സൈലൻസറിൽ നിന്ന് തീ തുപ്പുന്ന അഡംബര ബൈക്കാണ് ട്രാഫിക് പൊലീസ് പിടിച്ചെടുത്തത്. സൈലൻസറിൽ അധികമായി ചില യന്ത്രങ്ങൾ ഘടിപ്പിച്ചാണ് അതിവേഗയാത്രക്കിടെ സൈലന്സറില് നിന്നും തീ പാറിച്ചിരുന്നത്. തീ തുപ്പി ചീറിപ്പാഞ്ഞെത്തിയ ബൈക്ക് കഴിഞ്ഞ ദിവസം ചിന്നക്കടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മനോജ് പിടികൂടുകയും, പിന്നാലെ ട്രാഫിക് എൻഫോഴ്സ്‌മെന്റ് സ്റ്റേഷനിലെ എസ്.ഐ രാജശേഖരനെത്തി ആഡംബര ബൈക്കും ഓടിച്ചിരുന്ന പരവൂർ സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കനത്ത പിഴ ചുമത്തിയതിനൊപ്പം അധികമായി ഘടിപ്പിച്ച യന്ത്രഭാഗങ്ങൾ നീക്കം ചെയ്ത് ഇന്ന് വൈകിട്ട് 5 മുൻപ് ഹാജരാക്കണമെന്ന നിബന്ധനയോടെ ബൈക്ക് വിട്ടുനൽക്കുകയായിരുന്നു. മൂന്നരലക്ഷം രൂപ വിലയുള്ള ബൈക്ക് വർക്കല സ്വദേശിയിൽ നിന്ന് വാങ്ങിയ ശേഷം പരവൂരിലെ യുവാവ് രജിസ്‌ട്രേഷൻ മാറ്റാതെ ഉപയോഗിച്ച് വരികയായിരുന്നു.

Related Topics

Share this story