Times Kerala

എല്ലാ ദിവസവും നായയുടെ മൂത്രം കുടിക്കുന്നതാണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം; യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽമീഡിയ

 
എല്ലാ ദിവസവും നായയുടെ മൂത്രം കുടിക്കുന്നതാണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം; യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽമീഡിയ

ആരോഗ്യവും സൗന്ദര്യവും നിലനിർത്താനും വർധിപ്പിക്കാനും പല പരീക്ഷണങ്ങളും നടത്താറുള്ളവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ചും പെൺകുട്ടികൾ. എന്നാൽ സുന്ദരിയായ ഒരു സ്ത്രീ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ എല്ലാ ദിവസവും നായയുടെ മൂത്രം കുടിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അമേരിക്കകാരിയായ ലീന എന്ന ഈ സ്ത്രീ നായയുടെ മൂത്രം കുടിച്ച് സൗന്ദര്യവും ചർമ്മത്തിന്റെ തിളക്കവും നിലനിർത്തുന്നത്. തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ആളുകൾ എപ്പോഴും ചോദിക്കാറുണ്ടെന്നും നായയുടെ മൂത്രം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും ലീന പറയുന്നു.

എല്ലാ ദിവസവും താൻ നായയുടെ മൂത്രം കുടിക്കാറുണ്ടെന്നും അതിനാൽ തന്റെ മുഖത്ത് പാടുകളില്ലെന്നും ഒപ്പം എല്ലായ്പ്പോഴും മുഖം തിളങ്ങുന്നതിന് ഇത് സഹായിക്കുന്നുവെന്നും അവർ പറഞ്ഞു. ഇ

ലീന പറയുന്നത് അവർ അവരുടെ നായയുടെ മൂത്രം പതിവായി കുടിക്കാറുണ്ടെന്നും നായയുടെ മൂത്രത്തിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ, കാൽസ്യം എന്നിവയുടെ ഗുണങ്ങളുണ്ടെന്നും ഇത് കാൻസർ ചികിത്സയ്ക്ക് വരെ ഉത്തമമാണെന്നുമാണ്. നായയുടെ മൂത്രം കുടിക്കുന്നതിലൂടെ ക്യാൻസറിനെ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നാണ് ലീന പറയുന്നത്.

കുറച്ചു കാലം മുമ്പ് തന്റെ മുഖത്ത് ധാരാളം മുഖക്കുരു ഉണ്ടായിരുന്നു. ആദ്യം നായയുടെ മൂത്രം കുടിച്ചപ്പോൾ വളരെ വിചിത്രമായി തോന്നിയെങ്കിലും പിന്നീട് പതുക്കെ അതൊരു ശീലമാക്കിയപ്പോൾ മുഖക്കുരു പൂർണ്ണമായും സുഖപ്പെട്ടു എന്നുമാണ് അവർ പറയുന്നത്.

Related Topics

Share this story