Times Kerala

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്;എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ച് കോടതി

 
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്;എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ച് കോടതി

കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍  എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ച് കോടതി .

11 വഞ്ചന കേസുകളിൽ കൂടിയാണ് എം സി കമറുദീന് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇതോടെ എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. മൂന്ന് കേസുകളിൽ കോടതി  ജാമ്യം നൽകിയതോടെയാണ്  കൂടുതൽ കേസുകളിൽ ഇദ്ദേഹം  ജാമ്യാപേക്ഷ സമർപ്പിച്ചത് .

Related Topics

Share this story