Times Kerala

ഐസ് കട്ടകളായി തണുത്തുറഞ്ഞ് ദാല്‍ തടാകം; ശ്രീനഗറില്‍ 30വര്‍ഷത്തിനിടയിലെ മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസ്

 
ഐസ് കട്ടകളായി തണുത്തുറഞ്ഞ്  ദാല്‍ തടാകം; ശ്രീനഗറില്‍ 30വര്‍ഷത്തിനിടയിലെ മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസ്

ശ്രീനഗര്‍: തണുത്തുറഞ്ഞ് ഐസ് കട്ടയായി ദാൽ തടാകം .30വര്‍ഷത്തിനിടയിലാണ് കശ്​മീരിലെ ശ്രീനഗര്‍ ​ കൊടും ശൈത്യത്തിന്​സാക്ഷ്യംവഹിക്കുന്നത് . മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസാണ്​ ശ്രീനഗറിലെ താപനില.1991ല്‍ താപനില മൈനസ്​ 11.8 ഡിഗ്രി സെല്‍ഷ്യസ്​ രേഖപ്പെടുത്തിയിരുന്നു. ഇതിന്​ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്​.തെക്കന്‍ കശ്​മീരിലെ അമര്‍നാഥ്​ തീര്‍ഥയാത്രയുടെ ബേസ്​ ക്യാമ്ബായ പാല്‍ഗാമില്‍ കഴിഞ്ഞ രാത്രിയിലെ താപനില മൈനസ്​ 11.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.അതിശൈത്യം രേഖപ്പെടുത്തിയതോടെ ജലവിതരണം പോലും തടസപ്പെട്ടു. കൊടും ശൈത്യത്തില്‍ പൈപ്പിലെ ജലം ഐസായതാണ്​ കാരണം. റോഡുകള്‍ മുഴുവന്‍ മഞ്ഞുക്കട്ടകള്‍ നിറയുകയും ഗതാഗതം തടസപ്പെടുകയും​ ചെയ്​തു.

Related Topics

Share this story