Times Kerala

ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈനില്‍ വ്യാജ പാസ് നിര്‍മ്മിച്ച്‌ നല്‍കി ; യുവാവ് അറസ്റ്റിൽ

 
ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈനില്‍ വ്യാജ പാസ് നിര്‍മ്മിച്ച്‌ നല്‍കി ; യുവാവ് അറസ്റ്റിൽ

മൂന്നാര്‍: ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ പാസ് വ്യാജമായി നിര്‍മിച്ചു നല്‍കിയ യുവാവ് പിടിയിൽ .വട്ടവട കോവിലൂര്‍ സ്വദേശി പി.ശിവയെ (28) യാണ് പിടിയിലായത് . പമ്പ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം വ്യാജ പാസ് ഉപയോഗിച്ച്‌ ദര്‍ശനത്തിനെത്തിയ കോവിലൂര്‍ സ്വദേശികളായ 12 അയ്യപ്പഭക്തരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നിന്നവരുടെ കൈവശമുള്ള പാസ് പരിശോധിക്കുന്നതിനിടയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കോവിലൂര്‍ സ്വദേശികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പാസ് സംഘടിപ്പിച്ചു നല്‍കിയത് ശിവയാണെന്നു ഇവര്‍ മൊഴി നല്‍കിയത്. സംഭവമറിഞ്ഞ് പമ്ബ എസ്.ഐ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകിട്ട് മൂന്നാറിലെത്തി. രാത്രിയോടെ വട്ടവടയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Related Topics

Share this story