Times Kerala

ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മോഷ്ണം,തമിഴ്നാട്ടുകാരായ നാലംഗസംഘമെന്ന് സൂചന

 
ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മോഷ്ണം,തമിഴ്നാട്ടുകാരായ നാലംഗസംഘമെന്ന് സൂചന

പാലക്കാട്: കഞ്ചിക്കോട് മണിയേരിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ തമിഴ്നാട്ടുകാരായ നാലംഗസംഘമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം.52കാരിയായ സുശീലയെയാണ് കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവർന്നത് .ഇവർ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത് . കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് സുശീലയുടെ ഒറ്റമുറി വീട്ടില്‍ കവര്‍ച്ച സംഘമെത്തിയത് . വീടിന്‍്റെ ഭിത്തി തകര്‍ത്ത് അകത്ത് കയറിയ പ്രതികള്‍ സുശീലയെ ബന്ദിയാക്കുകയായിരുന്നു ഉണ്ടായത്.ശേഷം ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം ആവശ്യപ്പെട്ടു. നിലവിളിച്ച സുശീലയെ മര്‍ദിച്ച്‌ അവശയാക്കിയശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു . സംഭവം അറിഞ്ഞെത്തിയ അയല്‍കാരാണ് സുശീലയെ ആശുപത്രിയില്‍ എത്തിച്ചത്. തമിഴ്നാട്ടുകാരെ കേന്ദ്രീകരിച്ചാണ് പൊലീസിന്‍്റെ അന്വേഷണം. പരുക്കേറ്റ സുശീല പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്.

Related Topics

Share this story