Times Kerala

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; മുപ്പതുകിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

 
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; മുപ്പതുകിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. മുപ്പതുകിലോ കഞ്ചാവുമായി മൂന്നു യുവാക്കളാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി വാളയാര്‍ ടോള്‍ പ്ളാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് കോയമ്പത്തൂരില്‍ നിന്ന് യാത്രാബസില്‍ കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ കൊല്ലം സ്വദേശികളായ പത്തൊന്‍പതു വയസുളള ഷാന്‍ , ഇരുപതുകാരനായ മുഹമ്മദ് ഷെഫിന്‍, ഇടുക്കി സ്വദേശി ഇരുപത്തിനാലു വയസുളള മാർലോൺ മാനുവൽ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് കൊല്ലം ഇടുക്കി ജില്ലകളിലേക്ക് വില്‍പ്പന നടത്തുന്നതിനായാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.. പിടിയിലായ മാർലോസ്‌ മാനുവൽ എറണാകുളം ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ NDPS കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു

Related Topics

Share this story