Times Kerala

കാളക്കൂറ്റനുമായി കമൽഹാസന്റെ മൽപ്പിടുത്തം, ഞെട്ടി ആരാധകർ : വിരുമാണ്ടി മേക്കിംഗ് വീഡിയോ വൈറൽ

 
കാളക്കൂറ്റനുമായി  കമൽഹാസന്റെ മൽപ്പിടുത്തം, ഞെട്ടി ആരാധകർ : വിരുമാണ്ടി മേക്കിംഗ് വീഡിയോ വൈറൽ

കമൽഹാസൻ ചിത്രം വിരുമാണ്ടിയുടെ മേക്കിംഗ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡ്യൂപ്പില്ലാതെ കമൽ ഹാസൻ കാളക്കൂറ്റനുമായി മല്ലിടുന്നത് കണ്ട് അക്ഷരത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. 2004 ജനുവരി 14ന് പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫീസ് വിജയം നേടിയിരുന്നു.ഇപ്പോഴിതാ സിനിമയുടെ പതിനേഴാം വർഷം ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നു.സിനിമയുടെ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കമൽ തന്നെയായിരുന്നു. ജനുവരി 14ന് ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും.

Related Topics

Share this story