Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘ലൈഫ് മിഷൻ’;  സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെയാണ്  സര്‍ക്കാര്‍ അപ്പീൽ നൽകിയത്. വിദേശ സംഭാവന നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ട് വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ല. സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നും സര്‍ക്കാര്‍ ഹർജിയിൽ പറയുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ അവശ്യപ്പെട്ടു.

അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.

You might also like
Leave A Reply

Your email address will not be published.