Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മം; ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മപ്ര​കാ​രം ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചി​ക്കമം​ഗ​ളൂ​രു​വി​ൽ​ വച്ച് കാ​ലി​ക​ളു​മാ​യി ട്ര​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന ആ​ബി​ദ് അ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  ഇയാൾ കാ​ലി​ക​ളെ അ​ന​ധി​കൃ​ത​മാ​യി ക​ടത്തിയെന്നാണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

ഈ ​മാ​സം അ​ഞ്ചി​നാ​ണ് ക​ർ​ണാ​ട​ക​യി​ൽ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മം നി​ല​വി​ൽ വ​ന്ന​ത്. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ൽ ഉ​പ​രി​സ​ഭ ക​ട​ന്നി​രു​ന്നി​ല്ല. ഇ​തോ​ടെ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യാ​ണ് നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. നി​യ​മം ലം​ഘി​ച്ചാ​ൽ ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

You might also like
Leave A Reply

Your email address will not be published.