ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ സേന തുരങ്കം കണ്ടെത്തി. ജമ്മു കാഷ്മീരിലെ സാന്പയിലാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയിലേയ്ക്ക് ഭീകരരെ കടത്തിവിടുന്നതിനായി പാക് സൈന്യം നിർമിച്ചതാണ് തുരങ്കമെന്ന് സൈനിക വക്താവ് പറഞ്ഞു.
കഴിഞ്ഞ വർഷവും സാന്പ സെക്ടറിലെ അതിർത്തിയിൽ ഇതേരീതിയിലുള്ള തുരങ്കം കണ്ടെത്തിയിരുന്നു. അതേസമയം, ഈ തുരങ്കം അടുത്ത ദിവസങ്ങളിലൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.