Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ട്രംപിനെ പുറത്താക്കി ട്വിറ്റർ; പ്രതിഷേധിച്ച് 5 ലക്ഷം പേർ ടെലഗ്രാം ഡൗൺലോഡ് ചെയ്‌തു

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ട്വിറ്റർ, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചതിന് ശേഷം അമേരിക്കിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനായി ടെലഗ്രാം. 5,45,000 പേരാണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഇത് ട്രംപിനെ പുറത്താക്കിയതിൽ പ്രതിഷേധം അറിയിച്ചാണെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ട്രംപിനെ ട്വിറ്ററിൽ നിന്നും പുറത്താക്കിയത്. ആദ്യം ഇരുപത്തിനാല് മണിക്കൂർ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നുവെങ്കിലും പ്രകോപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്.

You might also like
Leave A Reply

Your email address will not be published.