Times Kerala

വനിത ഫുട്​ബാൾ ഇതിഹാസം മാർത്ത സഹതാരവുമായി വിവാഹിതയാകുന്നു

 
വനിത ഫുട്​ബാൾ ഇതിഹാസം മാർത്ത സഹതാരവുമായി വിവാഹിതയാകുന്നു

ബ്രസീലിന്റെ വനിത ഫുട്​ബാൾ ഇതിഹാസം മാർത്ത സഹതാരവുമായി വിവാഹിതയാകുന്നു അമേരിക്കൻ ഫുട്​ബാൾ ക്ലബ്ബായ ഒർലാൻഡോ പ്രൈഡിൽ തനിക്കൊപ്പം കളിക്കുന്ന ടോണി പ്രസ്​ലിയെയാണ്​ ബ്രസീലിയൻ ഇതിഹാസം വിവാഹം കഴിക്കുന്നത്​. ഇ.എസ്​.പി.എന്നാണ്​ ഈ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ജനുവരി മാസമാദ്യം ടോണി പ്രസ്​ലിയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മാർത്ത കുറിച്ചതിങ്ങനെ:.​”കഥയിലെ അടുത്ത അധ്യായം ഞങ്ങളൊരുമിച്ച്​ എഴുതുന്നു​”. സ്​തനാർബുദത്തെതുടർന്ന്​ ചികിത്സയിലായിരുന്ന പ്രസ്​ലി 2019-20ലാണ്​ കളിക്കളത്തിലേക്ക്​ മടങ്ങിയെത്തിയത്​. ഇരുവർക്കും നിരവധി ഫുട്​ബാൾ താരങ്ങൾ ആശംസ നേർന്നു.

Related Topics

Share this story