Times Kerala

വൈറലായ പാപ്പിയമ്മയെ തേടി ബോബി ചെമ്മണ്ണൂരെത്തി, വീട് വച്ച് നൽകും

 
വൈറലായ പാപ്പിയമ്മയെ തേടി ബോബി ചെമ്മണ്ണൂരെത്തി, വീട് വച്ച് നൽകും

വൈക്കം: ഫോട്ടോഷൂട്ട് വൈറലായതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ താരമായ പാപ്പിയമ്മയെ തേടി ബോബി ചെമ്മണ്ണൂരെത്തി. അടച്ചുറപ്പില്ലാത്ത ടാർപോളിൻ കൂരക്കുള്ളിൽ കഴിയുന്ന വടയാർ തേവലക്കര വാഴത്തറവിട്ടിൽ പാപ്പിയമ്മക്ക്​ ആശ്വാസമായായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വരവ്​.പാപിയെ തേടിയെത്തിയ അദ്ദേഹത്തിന് നാട്ടുകാർ വൻവരവേൽപാണ്​ നൽകിയത്​.ഏറണാകുളം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഡോക്യുമെൻററി സംവിധായനായ മഹാദേവൻ തമ്പി, നേരത്തേ പാപ്പിയമ്മയുടെ ജീവിത നിമിഷങ്ങൾ യു ട്യൂബിലൂടെ പുറംലോകത്ത്​ എത്തിച്ചിരുന്നു.പാടത്തും പറമ്പിലും പണിചെയ്യുന്ന പാപ്പിയമ്മ 98 വയസ്സിൽ എത്തിയിട്ടും ശാരീരിക അവശതകൾ ഒന്നുമില്ല. നിറഞ്ഞ സന്തോഷത്തോടെയുള്ള ഇവരുടെ ജീവിതം വൈറലായി. കുടികിടപ്പുകിട്ടിയ 10 സെൻറ്​ ഭൂമിയിൽ അടച്ചുറപ്പ് ഇല്ലാത്ത ടാർപോളിൻ കൂരക്കുള്ളിൽ ഒറ്റക്കാണ്​​ ഇവരുടെ താമസം. ഭർത്താവ്​ വർഷങ്ങൾക്കുമുമ്പ്​ മരിച്ചു. അടുത്ത താമസിക്കുന്ന മകൾ ഭക്ഷണം എത്തിക്കും. തുടർന്ന്​ പാപ്പിയമ്മക്ക്​ വീട്​ നിർമിച്ചുനൽകുമെന്ന്​ അദ്ദേഹം പ്രഖ്യാപിച്ചു.

Related Topics

Share this story