Times Kerala

ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ കാനഡ

 
ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ കാനഡ

ഒട്ടാവ: ചൈനയ്‌ക്കെതിരെ കാനഡയും, ബ്രിട്ടണ് പുറകേ ചൈനയുടെ ഉല്‍പ്പന്നങ്ങളെ കര്‍ശനമായി വിലക്കിയാണ് കാനഡ പാക്കിസ്ഥാനോടുള്ള അമര്‍ഷം രേഖപ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീംമുകളെ അടിമവേല ചെയ്യിച്ചാണ് ഉത്പ്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്ന റിപ്പോര്‍ട്ടിന്മേലാണ് നടപടി. ഉയിഗുറുകള്‍ക്കെതിരെ ചൈന നടത്തുന്നത് പരസ്യമായ മനുഷ്യാവകാശ ലംഘനമാണെന്നും ജനങ്ങളെ തടവിലാക്കിയും പീഡിപ്പിച്ചും പുറത്തിറക്കുന്ന വസ്തുക്കള്‍ ഒരു കാരണവശാലും രാജ്യത്തേക്ക് വരാന്‍ അനുവദിക്കില്ലെന്നും കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍കോയിസ് ഫിലിപ്പേ ഷാംപെയിന്‍ വ്യക്തമാക്കി. ബ്രിട്ടനൊപ്പം തങ്ങളും ചൈനയുടെ മനുഷ്യത്വഹീന നടപടികളെ അപലപിക്കുന്നതോടൊപ്പം വ്യാപാര രംഗത്ത് നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഷാംപെയിന്‍ വ്യക്തമാക്കി.

Related Topics

Share this story