Times Kerala

ഭിന്നശേഷിക്കാര്‍ക്കുള്ളസാമൂഹ്യക്ഷേമ പദ്ധതികളും സേവനങ്ങളും: നിഷ്-ല്‍ ഓണ്‍ലൈന്‍ സെമിനാര്‍

 
ഭിന്നശേഷിക്കാര്‍ക്കുള്ളസാമൂഹ്യക്ഷേമ പദ്ധതികളും സേവനങ്ങളും:  നിഷ്-ല്‍ ഓണ്‍ലൈന്‍ സെമിനാര്‍

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതിവകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് വെബിനാര്‍ ജനുവരി 16ന്. ‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികളും സേവനങ്ങളും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ ഗൂഗിള്‍ മീറ്റിലൂടെയാണ് നടത്തുന്നത്.

കേരള കോമ്പോസിറ്റ് റീജിയണല്‍ സെന്‍റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ് ലി കെ.എന്‍ ആണ് വെബിനാറിന് നേതൃത്വം നല്‍കുന്നത് രാവിലെ 10.30 മുതല്‍ 11.30 വരെ തത്സമയ സംപ്രേക്ഷണത്തോടെയാണ് വെബിനാര്‍.

സാമൂഹ്യ സുരക്ഷ മാര്‍ഗങ്ങള്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തില്‍ അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാരുടെ  സമഗ്ര വികസനം സാധ്യമാക്കാന്‍ -ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസമേഖലകളില്‍ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും സേവനങ്ങളും ആവിഷ്ക്കരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കായി നിലവിലുള്ള സ്കീമുകളെയും സേവനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയാണ്  52- ാമത്തെ നിഡാസ്-ലൂടെ നടക്കുക.

സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിനും മറ്റുവിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2944675 എന്ന നമ്പറില്‍ വിളിക്കുകയോ അല്ലെങ്കില്‍  http://nidas.nish.ac.in/  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Topics

Share this story