Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കുവൈത്തില്‍ ഇന്ന് 539 പേര്‍ക്ക് കൂടി കൊവിഡ്;234 പേര്‍ രോഗമുക്തി നേടി 

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് 539 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 155874 ആയി. 234 പേര്‍ ഇന്ന് രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 149809 ആയി. കൊവിഡ് ബാധിച്ച്‌ ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 946 ആണ്.

മാസങ്ങള്‍ക്കു ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും 5000ത്തിനു മുകളിലെത്തി 5119 ആയി ഉയര്‍ന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 48 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11567 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തപ്പെിയവരുടെ എണ്ണം 1359421 ആണ്.

You might also like
Leave A Reply

Your email address will not be published.