റിയാദ് : സൗദിയില്‍ ഇന്ന് 175 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . കഴിഞ്ഞ 24 മണിക്കൂറിനിടെ 156 പേർ രോഗമുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 4 രോഗികള്‍ മരണപ്പെട്ടു . നിലവില്‍ 1,954 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 1,939 രോഗികളാണ് ചികിത്സയില്‍ ഉണ്ടായിരുന്നത്. 307 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,304 ആയും വൈറസ് ബാധിതര്‍ 364,271 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 157 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 356,014 ആയും ഉയര്‍ന്നു.