Times Kerala

കമ്പംമേട് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു

 
കമ്പംമേട് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു

ഇടുക്കി: കമ്പംമേട് പോത്തിൽക്കണ്ടത്ത് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മോഷണം. കമ്പംമേടിന് സമീപം പോത്തിൽകണ്ടത്ത് സ്ഥിതി ചെയ്യുന്ന എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. ക്ഷേത്രത്തിനു മുമ്പിലെ കാണിക്കവഞ്ചിയിൽ പ്രതിഷ്ഠിച്ചിരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കവർന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ വിശ്വാസികളാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കമ്പംമെട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി.

Related Topics

Share this story