Times Kerala

5 മാസമുള്ള കുഞ്ഞിനൊപ്പം കെട്ടിടത്തില്‍നിന്ന്‌ ചാടി പ്രമുഖ ബിസിനസ് സംരംഭക ആത്മഹത്യ ചെയ്തു; കുഞ്ഞിന്റെ പിതാവ് ആരെന്ന് വ്യക്തമല്ല

 
5 മാസമുള്ള കുഞ്ഞിനൊപ്പം കെട്ടിടത്തില്‍നിന്ന്‌ ചാടി പ്രമുഖ ബിസിനസ് സംരംഭക ആത്മഹത്യ ചെയ്തു; കുഞ്ഞിന്റെ പിതാവ് ആരെന്ന് വ്യക്തമല്ല

ഹോങ്കോങ്: പ്രമുഖ ബിസിനസ് സംരംഭക ലുവോ ലിലി (35) അഞ്ചുമാസമുള്ള കുഞ്ഞുമായി അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹിലരി ക്ലിന്റൻ, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുള്ള ലുവോയെയും കുഞ്ഞിനെയും ബുധനാഴ്ചയാണ് അപ്പാർട്ട്മെന്റിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തെ തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.ലുവോ ലിലോ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അടുത്തിടെയാണ് സിംഗിൾ മദറെന്ന കാര്യം തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആരെന്ന് ഇതുവരെയും വ്യക്തമല്ല. മകൾ ജനിച്ചതിന്റെ 100–ാം ദിനത്തിൽ മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റിൽ, ദൈവത്തിന്റെ ദാനമെന്നു കുറിച്ചിരുന്നു.
അതേസമയം ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story