ചെന്നൈ : വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു . സിനിമാ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്ബനിയിലെ ജീവനക്കാരനാണ് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ചോര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു . ഇയാള്‍ക്കെതിരെയും കമ്ബനിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട് . സംവിധായകനും നിര്‍മ്മാതാവും നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത് എന്നാണ് സിനിമയുമായി അടുപ്പമുള്ളവര്‍ പറയുന്നത് . കഴിഞ്ഞ ദിവസമാണ് മാസ്റ്ററിലെ ചില രംഗങ്ങള്‍ ചോര്‍ന്നത് . ചിത്രത്തില്‍ നായകന് വിജയ് യുടെ ഇന്‍ട്രോ രംഗങ്ങളും ക്ലൈമാക്സും പത്തും പതിനഞ്ചും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യം വരുന്ന മറ്റു ചില പ്രധാന രംഗങ്ങളുമാണ് ചോര്‍ന്നത്. രംഗങ്ങള്‍ ചോര്‍ത്തിയത് സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണെന്ന് നിര്‍മാണ കമ്ബനി ആരോപിച്ചു .