Times Kerala

രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം ഇന്നും തുടരും

 
രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം ഇന്നും തുടരും

ന്യൂഡൽഹി :വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ സന്തോഷ വാർത്തയാണ് കോവിഡ് വാക്‌സിൻ .ഇപ്പോളിതാ രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം ഇന്നും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ഔദ്യോദിക വൃത്തങ്ങൾ .

പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വിതരണം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയാക്കി. ഡല്‍ഹി, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, പാറ്റ്‌ന തുടങ്ങി 13 നഗരങ്ങളില്‍ വ്യോമ മാര്‍ഗമാണ് വാക്‌സിന്‍ എത്തിച്ചത്. ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വാക്‌സിനുകള്‍ വിതരണം ആരംഭിച്ചു.

ചെന്നെത്താൻ പറ്റാത്ത സ്ഥലങ്ങളിൽ വ്യോമസേനയുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാനാണ് ശ്രമം . കൊവി ഷീല്‍ഡ് വാക്സിന്റെ 56 ലക്ഷം ഡോസ് വാക്‌സിനുകളുടെ വിതരണമാണ് പുരോഗമിക്കുന്നത്. ശനിയാഴ്ചയാണ് വാക്സിന്‍ കുത്തിവയ്പ്പ് രാജ്യത്ത് ആരംഭിക്കുന്നത്.

Related Topics

Share this story