Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രാജസ്ഥാനിൽ പക്ഷിപ്പനി പടർന്നു പിടിക്കുന്നു; അതീവ ജാഗ്രത

ജയ്പൂർ: രാജസ്ഥാനിലെ 15 ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് പക്ഷികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ജയ്പൂർ മൃഗശാല അടച്ചു. രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലാണ് ആദ്യം രോഗം കണ്ടെത്തിയത്. ജയ്പൂർ, ദവ്‌സ, സവായ് മധോപോർ, ഹനുമാർഗ്, ജയ്‌സാൽമീർ, ബിക്കാനീർ, ചിട്ടോർഗഡ്, പാലി, ബാരൺ, കോട്ട, ബൻസ്വാര, സിരോഹി, പ്രതാപ്ഘട്ട്, ട്ടോംഗ്, കരൗലി എന്നീ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 10 സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ തടാകങ്ങൾ, വളർത്തുപക്ഷി മാർക്കറ്റുകൾ, മൃഗശാലകൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും അതീവ ജാഗ്രത പാലിക്കാനുമാണ് കേന്ദ്രം നിർദ്ദേശം. രോഗം മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാൻ കനത്ത ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.