കാബൂള്‍: കാബൂളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 10 പേര്‍ക്ക് പരുക്കേറ്റു. ഹസാര നേതാവ് മുഹമ്മദ് മൊഹക്വിക് അടക്കം നിരവധി പ്രമുഖര്‍ താമസിക്കുന്ന മേഖലയാണ് പടിഞ്ഞാറന്‍ കാബൂള്‍. കഴിഞ്ഞ മാസവും ഇതേ മേഖലയില്‍ ശക്തമായ ആക്രമണം നടന്നിരുന്നു. ഷിഗ മുസ്ലീം പണ്ഡിതന്‍ റമസാന്‍ ഹുസൈന്‍സാദ അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹസാര സമുദായത്തിലെ പ്രമുഖ നേതാവായിരുന്നു ഹുസൈന്‍സാദ.
Also Read