ഇന്ത്യൻ സിനിമാ ലോകം ആകാംഷയോടെ കേൾക്കുകയും ഒരുപോലെ ആഘോഷിക്കുകയും ചെയ്ത വിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനസിന്റെയും. വിവാഹത്തിന് ശേഷം പ്രിയങ്കയ്ക്കു നേരെ സൈബർ അക്രമങ്ങളും നിരന്തര ചർച്ചകളും നടന്നിരുന്നു. ഭർത്താവ് നിക്ക് ജോനസിന്റെ പ്രായം തന്നെയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയം. ഈ വിവാദങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.
പ്രായവും സാംസ്കാരിക വ്യത്യാസങ്ങളും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
‘ഒരു സാധാരണ ദമ്പതികളെപ്പോലെ നിങ്ങള്‍ പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വലിയ സാഹസികതയല്ല ഇതൊന്നും. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല’, പ്രിയങ്ക പറഞ്ഞു. പ്രിയങ്കയും നിക് ജോനസുമായുള്ള വിവാഹം 2017 നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ വെച്ചായിരുന്നു നടന്നത്. ആഗസ്ത് പതിനെട്ടിന് ഇവരുടെ എന്‍ഗെയ്ജ്മെന്റ് നടന്നിരുന്നു. ജോധ്പുരിലെ ഉമൈദ് ഭവനില്‍ വച്ചായിരുന്നു വിവാഹം. പ്രിയങ്കയുടെ 36ാം വയസ്സിലാണ് നിക് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അമേരിക്കന്‍ ഗായകനും നടനുമാണ് നിക് ജോനാസ്.