Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സൗദിയില്‍ ഇന്ന് 147 പേർക്ക് കൂടി കോവിഡ് ; രോഗമുക്തി നേടിയവര്‍ 151 

റിയാദ്: സൗദിയില്‍ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 147 പേര്‍ 151 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.72 ശതമാനമായി ഉയര്‍ന്നു. അതേസമയം 05 കോവിഡ് മരണവും സ്ഥിരീകരിച്ചു. 48 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് റീജണലില്‍ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജനുവരി പന്ത്രണ്ട് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 178,338 പേര്‍.കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 11,437,165 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 50,138 സ്രവ സാമ്ബിളുകള്‍ ടെസ്റ്റ് നടത്തി,

You might also like
Leave A Reply

Your email address will not be published.