Times Kerala

ആലപ്പുഴയിൽ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 
ആലപ്പുഴയിൽ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പൂച്ചാക്കല്‍: ആലപ്പുഴ പാണാവള്ളിയില്‍ പൊലീസ് പരിശോധനയില്‍ 20 കിലോ കഞ്ചാവ് പിടികൂടി . കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . പാണാവള്ളി വാഴത്തറ വെളി ക്ഷേത്രത്തിന് കിഴക്ക് വെളുത്തേടത്ത് സിയാദ് മകന്‍ ഷിഹാബ് (27) ആണ് അറസ്റ്റിലായത്. പിടിക്കപ്പെട്ട പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ പൊലീസ് മേധാവി പി എസ്സ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൂച്ചാക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂച്ചാക്കല്‍ സിഐ അജയ് മോഹന്‍,എസ്സ് ഐ ഗോപാലകൃഷ്ണന്‍ ,സുദര്‍ശനന്‍, രാജേന്ദ്രന്‍, സുനില്‍ രാജ്, സി പി ഒ മാരായ നിസ്സാര്‍ ,നിത്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story