Times Kerala

കൊവിഡ് 19..; ഉപജീവനമാർഗം നഷ്ടപെട്ട കലാകാരന്മാർക്ക് ധനസഹായം,അപേക്ഷകൾ ക്ഷണിച്ച് സർക്കാർ

 
കൊവിഡ് 19..; ഉപജീവനമാർഗം നഷ്ടപെട്ട കലാകാരന്മാർക്ക് ധനസഹായം,അപേക്ഷകൾ ക്ഷണിച്ച് സർക്കാർ

കൊവിഡ് 19 മൂലം ഉപജീവനമാർഗ്ഗം നഷ്ടപെട്ട ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാർക്കും അനുബന്ധ പ്രവര്‍ത്തകർക്കുമുള്ള ധനസഹായം നല്‍കുന്ന സാംസ്കാരിക കാര്യ വകുപ്പിന്റെ സമാശ്വാസ പദ്ധതിയിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ചലച്ചിത്ര അക്കാദമിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അപേക്ഷകൾ ക്ഷണിക്കുന്ന വിവരം പങ്കുവെച്ചത്. ജനുവരി 25 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി.

1000 രൂപയാണ് ധനസഹായം നൽകുന്നത്. അഞ്ചു വർഷമായി ചലച്ചിത്ര, ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരും കേരളത്തിൽ സ്ഥിര താമസമാക്കിയിട്ടുള്ളവർക്കും അപേക്ഷ അയക്കാം. എന്നാൽ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍നിന്നോ ക്ഷേമനിധി ബോര്‍ഡില്‍നിന്നോ പ്രതിമാസ ശമ്പളമോ ധനസഹായമോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കുകയില്ലെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോവിഡ് പ്രതിസന്ധി: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കോവിഡ് 19 മഹാമാരി മൂലം ഉപജീവനമാർഗ്ഗം നഷ്ടപെട്ട ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ ധനസഹായം നല്‍കുന്ന സാംസ്കാരിക കാര്യ വകുപ്പിന്റെ സമാശ്വാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അഞ്ചു വര്‍ഷമായി ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ സ്ഥിരതാമസമാക്കിയ മറ്റൊരു ആനുകൂല്യവും ലഭിക്കാത്ത കലാകാരന്മാർക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍നിന്നോ ക്ഷേമനിധി ബോര്‍ഡില്‍നിന്നോ പ്രതിമാസ ശമ്പളമോ ധനസഹായമോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കുകയില്ല. ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ലെങ്കില്‍ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐ.ഡി കാര്‍ഡിന്‍െറ പകര്‍പ്പ്, ആധാറിന്‍െറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍െറ പ്രസക്തമായ പുറങ്ങളുടെ പകര്‍പ്പുകള്‍, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം 2021 ജനുവരി 25നു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് : www.keralaculture.org/covid_relief_scheme
സംശയങ്ങൾക്ക് : +918289862049

Related Topics

Share this story