Times Kerala

ക്ലാസിൽ കയറി യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ഭര്‍ത്താവിന്റെ ശ്രമം; അക്രമത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങൾ

 
ക്ലാസിൽ കയറി യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ഭര്‍ത്താവിന്റെ ശ്രമം; അക്രമത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങൾ

പാലക്കാട് ഒലവക്കോട് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. . ഇന്ന് രാവിലെ പത്തരയോടെ ഒലവക്കോട്ടെ ഒരു ബ്യൂട്ടീഷൻ പരിശീലന കേന്ദ്രത്തിലാണ് സംഭവം. മലമ്പുഴ സ്വദേശിനി സരിതയെയാണ് ഭർത്താവ് ബാബുരാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്ഇവിടെ പരിശീലനത്തിന് എത്തിയ മലമ്പുഴ സ്വദേശിനി സരിതയെ ഭർത്താവ് ബാബുരാജ് ക്ലാസ് മുറിയിലെത്തി പെട്രോൾ ഒഴിയ്ക്കുകയായിരുന്നു.അതേസമയം സരിത കുതറിമാറി ഓടിയതിനാൽ തീ പിടിക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ തീകൊളുത്താൻ ശ്രമിച്ച ബാബുരാജിനെ ജീവനക്കാർ ഇടപെട്ട് മാറ്റിയതോടെ വൻ അപകടം ഒഴിവായി. ഇയാളെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് സംഭവസ്ഥലത്തു നിന്നും മുങ്ങിയ ഇയാൾ മലമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പതിനഞ്ച് വർഷം മുൻപാണ് സരിതയുടെയും ബാബുരാജിൻ്റെയും വിവാഹം കഴിഞ്ഞത്. ബാബുരാജിൻ്റെ പീഡനം സഹിയ്ക്കാതെ ഒരു മാസമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണു റിപ്പോർട്ട്. ഇവരുടെ വിവാഹ മോചന കേസ് നടന്നു വരികയാണ്. അതേസമയം, ബാബുരാജിൻ്റെ പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. വിവാഹബന്ധം വേർപ്പെടുത്തുന്നതിലുള്ള വിരോധമാണ് ഇതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബാബുരാജിനെതിരെ വധശ്രമത്തിന് കേസെടുത്തു.

Related Topics

Share this story