Times Kerala

വാ​ട​ക​ക്ക്​ ന​ല്‍കി​യ ക​ട ഉടമ സ്വ​ന്ത​മാ​ക്കി, പരാതി നൽകിയിട്ടും നടപടിയില്ല, കലക്​ടറേറ്റ്​ പടിക്കൽ വിധവയുടെ നിരാഹാരം

 
വാ​ട​ക​ക്ക്​ ന​ല്‍കി​യ ക​ട ഉടമ സ്വ​ന്ത​മാ​ക്കി, പരാതി നൽകിയിട്ടും  നടപടിയില്ല, കലക്​ടറേറ്റ്​ പടിക്കൽ വിധവയുടെ നിരാഹാരം

ചെ​റു​തോ​ണി: വാ​ട​ക​ക്ക്​ ന​ല്‍കി​യ കട വാടകക്കാരൻ സ്വ​ന്ത​മാ​ക്കി​യ​തി​നെ​തി​രെ പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് വിധവയായ വീട്ടമ്മ ക​ല​ക്​​ട​റേ​റ്റ്​ പ​ടി​ക്ക​ൽ ആ​രം​ഭി​ച്ച നിരാഹാരസമരം താത്കാലികമായി നിർത്തിവച്ചു. ആ​ലി​ന്‍ചു​വ​ട് മു​ള​ക്ക​ല്‍ മി​നിയാണ് ക​ല​ക്​​ട​റേ​റ്റ്​ പ​ടി​ക്ക​ൽ നിരാഹാരസമരം ഇരുന്നത്. അതേസമയം, വിഷയത്തിൽ ത​ഹ​സി​ല്‍ദാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് താ​ല്‍ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. പൊ​തു​പ്ര​വ​ര്‍ത്ത​ക​രാ​യ കെ.​എം. ജ​ലാ​ലു​ദ്ദീ​ന്‍, പി.​എ​ല്‍. നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ വി​ഷ​യം ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യ​തോ​ടെ ക​ല​ക്ട​റു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ത​ഹ​സി​ല്‍ദാ​ര്‍ മി​നി​യെ സ​ന്ദ​ര്‍ശി​ച്ച് വി​ഷ​യം ച​ര്‍ച്ച​ചെ​യ്യാ​മെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വെ​ള്ളി​യാ​ഴ്ച ത​ഹ​സി​ല്‍ദാ​രു​ടെ ഓ​ഫി​സി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ര്‍ച്ച​ചെ​യ്യും.

Related Topics

Share this story