Times Kerala

സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ജനുവരി 14 നകം സമര്‍പ്പിക്കണം

 
സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ജനുവരി 14 നകം സമര്‍പ്പിക്കണം

ഇടുക്കി: 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത പ്രൊഫോര്‍മയില്‍ ജനുവരി 14 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ചെലവ് കണക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെയും, ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും, ജില്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് ജില്ലാ കലക്ടര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്.

ചെലവ് കണക്ക് സമര്‍പ്പിച്ചവര്‍ക്ക് നിയുക്ത ഉദ്യോഗസ്ഥര്‍ ഫാറം നമ്പര്‍ എന്‍ 29 ല്‍ രസീത് നല്‍കണം. അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ലഭിച്ച ഫാറം എന്‍ 30 ലെ ചെലവ് കണക്കും വൗച്ചറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് ഫാറം എന്‍ 28ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കണം. സമയപരിധിക്കകത്ത് ചെലവ് കണക്ക് സമര്‍പ്പിക്കാതിരിക്കുന്നവരുടെ വിവരം (ഫാറം 6 ല്‍ കൊടുത്തിട്ടുള്ള വിലാസം സഹിതം) ഫാറം 28 ല്‍ കമ്മീഷന് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Related Topics

Share this story