Times Kerala

മറയൂരിലെ സ്‌കൂളിൽ മോഷണം; കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കവർന്നു

 
മറയൂരിലെ സ്‌കൂളിൽ മോഷണം; കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കവർന്നു

ഇടുക്കി: മറയൂരിലെ എല്‍പി സ്‌കൂളില്‍ മോഷണം. കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്. അധ്യാപകരുടെ പരാതിയില്‍ മറയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മറയൂര്‍ മൈക്കിള്‍ഗിരി എല്‍പി സ്‌കൂളില്‍ നിന്നാണ് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയത്. പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ശില്‍പവും, വിദ്യാര്‍ഥികളുടെ കംപ്യൂട്ടർ മുറിയില്‍ നിന്ന് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും കവർന്നിട്ടുണ്ട്. മറയൂര്‍ പൊലീസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. ഇതിന് മുന്‍പും പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

Related Topics

Share this story