Times Kerala

സര്‍ക്കാര്‍ ജോലി ആണെങ്കില്‍ ലോണ്‍ റെഡി, കൂലിപ്പണിക്കാരന്റെ അവസ്ഥ; ഒരു വീട് വച്ചതിനു പിന്നിലെ കഷ്ടപ്പാട്; യുവതിയുടെ കുറിപ്പ്

 
സര്‍ക്കാര്‍ ജോലി ആണെങ്കില്‍ ലോണ്‍ റെഡി, കൂലിപ്പണിക്കാരന്റെ അവസ്ഥ; ഒരു വീട് വച്ചതിനു പിന്നിലെ കഷ്ടപ്പാട്; യുവതിയുടെ കുറിപ്പ്

പലരുടെയും എക്കാലത്തെയും വലിയ ഒരു സ്വപ്നങ്ങളിൽ മുൻപന്തിയിലുള്ള ഒന്നാകും സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത്. വീട് വയ്ക്കാന്‍ ഇറങ്ങി തിരിക്കുമ്പോള്‍ ബാങ്കുകള്‍ മുന്നോട്ട് വയ്ക്കുന്ന നൂലാമാലകളാണെങ്കില്‍ വളരെ അധികമാണ്. ഇപ്പോള്‍ ഈ നൂലാമാലകളെ കുറിച്ച് പറയുകയാണ് മിനു സജി എന്നയുവതി. സര്‍ക്കാര്‍ ജോലി ഉണ്ടെങ്കില്‍ മാത്രമേ ലോണ്‍ അനുവദിക്കൂ എന്ന് സ്ഥിതിവിശേഷമാണ് എവിടെയും കാണാനുള്ളതെന്നും യുവതി കുറിപ്പില്‍ പറയുന്നു.

മിനു സജിയുടെ കുറിപ്പ്,..

സര്‍ക്കാര്‍ ജോലിയാണോ…. എങ്കില്‍ എത്ര വേണേലും ലോണ്‍ തരാന്‍ ബാങ്കുകള്‍ തടസ്സം പറയില്ല…
പക്ഷെ സാധാരണ ഒരു കൂലി പണിക്കാരന്റെ അവസ്ഥ അതല്ല…
ചെറുതാണെങ്കിലും താമസിക്കുന്ന വീടിന്റെ പഴക്കവും അതുമൂലമുള്ള ഭിത്തിയുടെ പൊട്ടലും, പിന്നെ മഴ പെയ്താലുള്ള ചോര്‍ച്ചയുമാണ് ഞങ്ങടെ മനസ്സില്‍ പുതിയൊരു വീട് പണിയണം എന്ന സ്വപ്നം രൂപം കൊള്ളാന്‍ തന്നെ കാരണം..
പക്ഷെ അതിനുള്ള പണം കൈവശം ഇല്ലല്ലോ… കെട്ടി വന്നപ്പോള്‍ വീട്ടില്‍ നിന്ന് തന്ന സ്വര്‍ണം അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഞങ്ങള്‍ക്ക് ലോണ്‍ എടുക്കാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു… എത്രയും കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുന്ന ബാങ്കുകള്‍ അന്വേഷിച്ചു നടക്കാന്‍ തുടങ്ങി… ബാങ്കുകള്‍ കേറിയിറങ്ങി മടുത്തു പോയി…
അതില്‍ ഒരു ബാങ്കിലെ മാനേജര്‍ പറഞ്ഞ വാക്കുകള്‍ വളരെ രസകരമാണ്… ഇപ്പഴും ഓര്‍ക്കുമ്പോള്‍ ചിരി വരും..
‘ നിങ്ങള്‍ക്ക് ഇപ്പൊ തത്കാലം താമസിക്കാന്‍ ഒരു വീട് ഉണ്ടല്ലോ…. പഴയ വീട് ആണെങ്കിലും അതില്‍ സമാധാനം ഉണ്ടല്ലോ… പുതിയ വീട് പണിതാല്‍ ആ സമാധാനം പോകും… ‘ എന്നാണ്…
എന്താണ് അദ്ദേഹം അങ്ങനെ പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയില്ല… വലിയ കൊട്ടാരം പണിയണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചില്ല… ഒരു 650 sqft ഉള്ള വീട്.. അത്ര പോലും ആഗ്രഹിക്കാന്‍ ഞങ്ങള്‍ക്ക് യോഗ്യതയില്ലേ എന്ന് ഓര്‍ത്തു പോയ സന്ദര്‍ഭം ആയിരുന്നു അത്..
പക്ഷെ ഞങ്ങളുടെ സ്വപ്നം വിട്ട് കളയാന്‍ തയ്യാറില്ല… വീണ്ടും ബാങ്കുകള്‍ കേറി നടന്നു… ഒടുവില്‍ ഞങ്ങള്‍ എത്തിപ്പെട്ടു…
പേപ്പറുകള്‍ ശരിയാക്കാന്‍ ഇത്തിരി കഷ്ടപ്പെട്ടു എങ്കിലും എനിക്ക് ഉറപ്പാണ്.. ആ ബാങ്കിലെ മാനേജറിന്റെ നല്ല മനസ് കൊണ്ട് മാത്രമാണ് ഞങ്ങക്ക് ലോണ്‍ ലഭിച്ചതും ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞതും….
അദ്ദേഹത്തോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല… എവിടെ ആയാലും അദ്ദേഹത്തിന് നല്ലത് വരണേ യെന്നു പ്രാര്ഥിക്കാറുമുണ്ട്…
കുറച്ചു നാള്‍ കാത്തിരുന്നാല്‍…ഒരിത്തിരി കഷ്ടപെട്ടാല്‍… ദൈവദൂതനെ പോലെ ഒരാള്‍ നമ്മളെ സഹായിക്കാന്‍ ഉണ്ടാവും… വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ..

Related Topics

Share this story