Times Kerala

‘പെൺകുഞ്ഞിന് ‘ജന്മം നൽകി അനുഷ്‌ക; സന്തോഷം പങ്കുവെച്ച് കോഹ്ലി

 
‘പെൺകുഞ്ഞിന് ‘ജന്മം നൽകി അനുഷ്‌ക; സന്തോഷം പങ്കുവെച്ച്  കോഹ്ലി

മുംബൈ: ( 11.01.2021) ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കും പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കോഹ് ലി വിവരം ആരാധകരുമായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കോഹ് ലി ട്വീറ്റ് ചെയ്തു.2017 ഡിസംബര്‍ 11 ന് വിവാഹിതരായ ദമ്ബതികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്.

Related Topics

Share this story