Times Kerala

തൃശൂരിൽ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
തൃശൂരിൽ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ:  തൃശൂർ ജില്ലയിലെ പുതുക്കാട്ടിൽ  വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ലിന്റ(45)യെയാണ് കിണറ്റില്‍  മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഇവരെ  കാണാതായിരുന്നു. തുടര്‍ന്ന്  പൊലീസിലും ഫയര്‍ ഫോഴ്സിലും ഇവരുടെ ബന്ധുക്കൾ  വിവരം അറിയിക്കുകയായിരുന്നു .

ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍  ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

Related Topics

Share this story