Times Kerala

മോഷണത്തിന് ഇറങ്ങുന്നത് അടിവസ്‌ത്രം മാത്രം ധരിച്ച്, നാട്ടുകാരുടെ ഉറക്കം കെടുത്തിയ ‘ടാര്‍സന്‍ മനീഷ്’ ഒടുവിൽ കുടുങ്ങി.!!

 
മോഷണത്തിന് ഇറങ്ങുന്നത് അടിവസ്‌ത്രം മാത്രം ധരിച്ച്, നാട്ടുകാരുടെ ഉറക്കം കെടുത്തിയ ‘ടാര്‍സന്‍ മനീഷ്’ ഒടുവിൽ കുടുങ്ങി.!!

ചാലക്കുടി : അടിവസ്ത്രം മാത്രം ധരിച്ച് മോഷണത്തിന് ഇറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ പിടിയിലായി. ഈരാറ്റുപേട്ട അയ്യപ്പന്‍ തട്ടേല്‍ വീട്ടില്‍ ‘ടാര്‍സന്‍ മനീഷ് ‘എന്നറിയപ്പെടുന്ന മനീഷ് മധുവിനെ (39) ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സ്ഥലങ്ങളിലും പരിസരത്തെ നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള നൂറോളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച അന്വേഷണസംഘത്തിന് അടി വസ്ത്രം മാത്രം ധരിച്ച ഒരാളുടെ അവ്യക്തമായ ചിത്രം മാത്രമാണ് ലഭിച്ചത്. തുടന്ന് ഇത്തരത്തില്‍ കളവു നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനീഷ് കുടുങ്ങിയത്. അടി വസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ഇയാള്‍ക്ക് ‘ടാര്‍സന്‍’ എന്ന പേര് വീണതെന്നു പോലീസ് പറയുന്നു.. കഴിഞ്ഞ മാസം നോര്‍ത്ത് ചാലക്കുടി പള്ളിയുടെ പിറകിലെ വീട്ടിലും, ഗോള്‍ഡന്‍ നഗറിലെ വീട്ടിലും വാതിലുകളും ജനലുകളും പൂട്ടി വീട്ടുകാര്‍ ഉറങ്ങുന്ന സമയം പുലര്‍ച്ചെ ജനല്‍ പാളി കുത്തിത്തുറന്ന് ഉറങ്ങി കിടക്കുന്നവരുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയത് ഇയാളായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാല്‍പതിലേറെ മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

Related Topics

Share this story