Times Kerala

മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരൻ മരിച്ചു

 
മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരൻ മരിച്ചു

ഉദുമ: മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരൻ മരിച്ചു. ഉദുമ എരോലിലെ ദാസൻെറയും രേണുകയുടെയും ഏക മകൻ ഋതിക് ദാസാണ് കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളിൽ ചെന്നതിനെ തുടർന്ന് മരിച്ചത്.പെയിൻറിങ് ആവശ്യത്തിന് കൊണ്ടുവന്നതായിരുന്നു മണ്ണെണ്ണ. വീട്ടുവരാന്തയിൽ കളിക്കുന്നതിനിടെ കുട്ടി എടുത്തു കുടിക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്. അവശ നിലയിൽ കണ്ടെത്തിയ കുഞ്ഞിൻെറ സമീപം മറിഞ്ഞ നിലയിൽ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു. ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story