Times Kerala

വിക്രം ചിത്രം ‘കോബ്ര’യുടെ ടീസര്‍ പുറത്തുവിട്ടു.!

 
വിക്രം ചിത്രം ‘കോബ്ര’യുടെ ടീസര്‍ പുറത്തുവിട്ടു.!

തമിഴ് സിനിമയില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അജയ് ജ്ഞാനമുത്തു ഒരുക്കുന്ന വിക്രം ചിത്രം ‘കോബ്ര’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ജീനിയസ് ആയ ഗണിത അധ്യാപകനായാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്. ഗണിതശാസ്ത്രം ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതാണ് ചിത്രം എന്നാണ് ടീസര്‍ പറയുന്നത്.

വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരം ടീസറില്‍ എത്തുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ലുക്ക് പോസ്റ്റര്‍ ”എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്” എന്ന ടാഗ് ലൈനോടെയാണ് എത്തിയത്. വിക്രത്തിന്റെ മുഖം ഒരു ഭാഗം നമ്പറുകള്‍ വരുന്ന രീതിയിലായിരുന്നു പോസ്റ്റര്‍. തുര്‍ക്കി ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തിലാണ് മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ എത്തുന്നത്.

Related Topics

Share this story