Times Kerala

‘മാസ്റ്റര്‍’ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതോ ? വിവാദം

 
‘മാസ്റ്റര്‍’ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതോ ? വിവാദം

ചെന്നൈ :വിജയ് ചിത്രമായ ‘ മാസ്റ്റര്‍’ ന്റെ കഥ മോഷ്ടിച്ചതാണെന്ന് ഗുരുതര ആരോപണം. മാസ്റ്ററിനെതിരെ മോഷണാരോപണവുമായി എത്തിയിരിക്കുന്നത് കെ.രംഗദാസ് എന്ന വ്യക്തിയാണ് .ജനുവരി13ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് വിവാദ ആരോപണവുമായി രംഗദാസ് രംഗത്തെത്തിയത്.തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. 2017 ഏപ്രില്‍ 7 ന് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ അറിയിച്ചു.വിജയ് ചിത്രത്തിനെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു .’സര്‍ക്കാ’രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു. കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ റിലീസ് ആണ് ‘മാസ്റ്റര്‍’. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ നീണ്ടു പോകുകയായിരുന്നു.

Related Topics

Share this story