പ്രമുഖ വസ്ത്ര ബ്രാൻഡായ വൂളിന്റെ 100 ദിന വസ്ത്ര ചാലഞ്ചിൽ ജേതാവായി സാറാ റോബിൻസ്. നൂറു ദിവസം ഒരേ വസ്ത്രം തന്നെ ധരിക്കുക എന്നതായിരുന്നു ചാലഞ്ച്. ലളിതമായ ജീവിതം കൊണ്ട് സംതൃപ്തി നേടാൻ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ ചലഞ്ചിലൂടെ കമ്പനി ലക്ഷ്യമിട്ടത്.
View this post on Instagram
ചലഞ്ച് ഏറ്റെടുത്ത സാറ കറുപ്പ് നിറത്തിലുള്ള ഒരു വസ്ത്രം 100 ദിവസം ധരിച്ചാണ് ജേതാവായത്. ചാലഞ്ച് ആരംഭിച്ച 2020 സെപ്റ്റംബർ 11 മുതൽ എല്ലാ ദിവസവും ഈ വസ്ത്രം ധരിച്ചുള്ള ചിത്രം സാറ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഡിസംബർ 26നാണ് ചാലഞ്ച് പൂർത്തിയായത്.
View this post on Instagram
പല രീതിയിലും വിവിധ ആക്സസറികൾക്കും ഒപ്പം ഈ വസ്ത്രം ധരിച്ച് പല സ്ഥലങ്ങളിൽ നിൽക്കുന്ന ചിത്രങ്ങൾ സാറ പങ്കുവച്ചിരുന്നു. ഈ ചാലഞ്ചിന്റെ ഭാഗമായതുകൊണ്ട് തനിക്ക് ജീവിതത്തിൽ ഒന്നും നഷ്ടമായിട്ടില്ലെന്നും എന്നാൽ ഒരുപടികൂടി മുന്നോട്ടു പോകാൻ സാധിച്ചതായും സാറ പറഞ്ഞു. 2021 ൽ വസ്ത്രങ്ങൾ വാങ്ങില്ലെന്നാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
View this post on Instagram