Times Kerala

ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലം; ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

 
ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലം; ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

നടി രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. മോഡേണ്‍ ലുക്കില്‍ താരം എത്തിയപ്പോള്‍ അഭിനന്ദനവുമായി നിരവധി പേര്‍ എത്തി. എന്നാല്‍ വിമര്‍ശിച്ചും പരിഹസിച്ചും ഒരു കൂട്ടരും എത്തി. ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് ഡോ. നെല്‍സണ്‍ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം …

അഭിനേത്രി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണുന്നത് ഒരു വാര്‍ത്തയിലൂടെയാണ്. ആദ്യം തോന്നിയത് അസൂയയാണ്. തനിക്ക് കംഫര്‍ട്ടബിളാണെന്ന് തോന്നുന്ന, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതോര്‍ത്ത്. അതിനു താഴോട്ടുള്ള കമന്റ്‌സ് വായിച്ചപ്പൊ ഒരു മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാനും അവരുടെ സ്വസ്ഥതയും സന്തോഷവും നശിപ്പിക്കാനും ഒരുളു്പുമില്ലാത്ത മലയാളിയുടെ തനിനിറവും കണ്ടു. ‘ഓട്ടോറിക്ഷ എത്ര പണിത് പെയിന്റടിച്ചാലും ബെന്‍സാവുമോ ‘ ‘ ഇതിന്റെയൊക്കെ മക്കളെ പറഞ്ഞാ മതി. അവര്‍ ഇതൊന്നും കാണുന്നില്ലേ ‘ ‘ ഈ പരട്ട തള്ള ചത്തില്ലേ? ‘ ‘ എഴീച്ച് പോ കിളവീ ‘ എന്ന് തുടങ്ങി സഭ്യതയുടെ അതിര്‍ വരമ്പുകളുടെയൊക്കെ ഒരുപാട് താഴെക്കിടക്കുന്ന, അവരുടെ ശരീരത്തെക്കുറിച്ച് അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകള്‍ വരെക്കാണാം.

അതിപ്പൊ അങ്ങനെയാണല്ലോ. ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് അത് പ്രതീക്ഷിക്കണമല്ലോ. പുരുഷ നടന്മാരുടെ മേക് ഓവറുകളെ ആഘോഷിക്കുന്ന മലയാളി തന്നെയാണ് ഈ തോന്ന്യാസത്തിനു നില്‍ക്കുന്നതെന്നുള്ളത് വിരോധാഭാസം. അല്ല, ഇതിനിടയ്ക്ക് മക്കളെ അന്വേഷിക്കുന്നതെന്താണെന്ന് മനസിലാവുന്നില്ല. ഓ ആ ചേട്ടന്‍ മറ്റേ ടീമായിരിക്കും. ‘ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘.

അതനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്ന ടീംസുണ്ട്. പിള്ളേരുടെയാ ഫോട്ടോഷൂട്ടെങ്കില്‍ അവന്‍ അപ്പനെയും അമ്മയെയും അന്വേഷിക്കും. യൗവനത്തില്‍ കെട്ടിച്ച് വിടത്തതിന്റെയാന്നോ കെട്ടിയോന്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാന്നോ ആയിരിക്കും കമന്റ്. ഹ. . .എത്ര കൃത്യമായിട്ട് ഫോളോ ചെയ്യുന്നു സംസ്‌കാരം. വര്‍ അത്തരം കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണെനിക്ക് ഇഷ്ടപ്പെട്ടത്. ‘ എന്നെ നന്നാക്കാന്‍ വരേണ്ട ‘ എന്ന്. . .അല്ലാതെപിന്നെ. പോയി പണി നോക്കാന്‍ പറയണം ന്ന്. ചിത്രങ്ങളെടുത്തത് ആതിര Athira Joy യാണ്. ഇന്‍സ്റ്റഗ്രാം profile ലിങ്കും എഫ്.ബിയുടെ ലിങ്കും കമന്റിലുണ്ട്

Related Topics

Share this story