Times Kerala

സണ്ണി വെയ്‌ൻ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ”നീയെ” ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.!

 
സണ്ണി വെയ്‌ൻ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ”നീയെ” ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.!

സണ്ണി വെയ്‌നും ഗൗരി കിഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ചിത്രത്തിലെ ”നീയെ” ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. വിനീത് ശ്രീവനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്ന് ആലപിച്ച ഗാനം നിവിന്‍ പോളിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതമൊരുക്കിയത്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിച്ചു നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Related Topics

Share this story