Times Kerala

സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്..; ചിത്രം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി

 
സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്..; ചിത്രം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി

ടെലിവിഷനിലൂടെ കടന്ന് മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്ന താരമാണ് രചന നാരായണന്‍കുട്ടി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ടും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.വൈറ്റില്‍ ചുവപ്പ് പൂക്കളുള്ള ഷോര്‍ട്ട് ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. ഗരീഷ് ഗോപിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നോബിള്‍ പൗലോസ് ആണ് മേക്കപ്പ്.

”സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്” എന്ന ക്യാപ്ഷനോടെയാണ് രചനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ലവ് റിയാക്ഷന്‍ നല്‍കി കൊണ്ട് അശ്വതി ശ്രീകാന്ത്, പാരിസ് ലക്ഷ്മി അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Related Topics

Share this story