Times Kerala

ബുള്ളറ്റ് ബൈക്കിനെ ആരാധിക്കുന്ന ക്ഷേത്രം

 
ബുള്ളറ്റ് ബൈക്കിനെ ആരാധിക്കുന്ന ക്ഷേത്രം

രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമായ ബാന്ദായിയിൽ, പാലി- ജോധ്പുർ ഹൈവേയിലാണ് ബുള്ളറ്റ് ബാബാ ക്ഷേത്രം. അന്തരിച്ച ” ബുള്ളറ്റ് ബാബാ” എന്നറിയപ്പെടുന്ന ഓം ബന്ന എന്ന വ്യക്തിയ്‌യുടെ 350 cc ബൈക്കാണ് ഇവിടത്തെ പ്രതിഷ്ഠ !! 1988 ൽ, ഗ്രാമത്തിലേക്ക് വരുന്ന വഴിയിൽ ഓം ബന്ന ഒരപകടത്തിൽ പെട്ട് മരണപ്പെടുകയുണ്ടായി. ബുള്ളറ്റ് ബൈക്കിനെ ആരാധിക്കുന്ന ക്ഷേത്രംസാരമായ കേടുപാടുകളുണ്ടായിരുന്ന ആ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്ത്, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വച്ചിരുന്നു. എന്നാൽ, അടുത്ത ദിവസം രാവിലെ അത് കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ, അപകടം സംഭവിച്ച സ്ഥലത്തു നിന്നും കണ്ടെത്തി. അത്ഭുതമെന്നു പറയട്ടെ, വീണ്ടും കസ്റ്റഡിയിലെടുത്തെങ്കിലും ഇതുതന്നെ സംഭവിച്ചു. തങ്ങളുടെ ഗ്രാമത്തെ രക്ഷിക്കാൻ വന്ന പുണ്യാത്മാവാണെന്ന് വിശ്വസിച്ചുറപ്പിച്ച ഗ്രാമവാസികൾ, ആദരസൂചകമായി ബൈക്കിനെ പ്രതിഷ്ഠിച്ചു അമ്പലമാക്കി. ബുള്ളറ്റ് ബൈക്കിനെ ആരാധിക്കുന്ന ക്ഷേത്രംഈ വഴി യാത്ര ചെയ്യുന്നവർ “ബുള്ളറ്റ് ബാബയെ” വണങ്ങാതെ പോയാൽ, കേടുപാടുകളൊന്നുമില്ലാതെ ലക്ഷ്യസ്ഥാനമെത്തുക അസാധ്യമാണെന്നാണ് പറയപ്പെടുന്നത്. ബാബയോടുള്ള ബഹുമാനമെന്നോണം, വാഹനങ്ങൾ ഹോൺ അടിക്കാറില്ല. ” ബുള്ളറ്റ് ” ബ്രാൻഡിലുള്ള ബിയറാണ് ഇവിടെ കാണിക്കയായി സമർപ്പിക്കുന്നത്.

Related Topics

Share this story