Times Kerala

പാർക്കിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി അറിയാതെ ചവിട്ടിയത് വിഷപ്പാമ്പിനെ, ഇഴഞ്ഞു പോയ പാമ്പ് കുട്ടിയെ കടിയ്ക്കാനായി ചീറിയടുക്കുന്നു!!! വീഡയോ വൈറൽ

 
പാർക്കിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി അറിയാതെ ചവിട്ടിയത് വിഷപ്പാമ്പിനെ, ഇഴഞ്ഞു പോയ പാമ്പ് കുട്ടിയെ കടിയ്ക്കാനായി ചീറിയടുക്കുന്നു!!! വീഡയോ വൈറൽ

തായ്‌ലൻഡ് :തെക്കന്‍ തായ്ലന്‍ഡിലെ ഫാങ് ജാ പ്രവിശ്യയില്‍ നിന്നുള്ള വിഡിയോയാണ് പുറത്ത് വന്നത്. പാര്‍ക്കില്‍ കളിയ്ക്കുന്ന കുട്ടിയെ കടിയ്ക്കാന്‍ ഒരുങ്ങുന്ന വിഷ പാമ്പിന്റെ ഞെട്ടിപ്പിയ്ക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മയ്‌ക്കൊപ്പം പാര്‍ക്കില്‍ കളിയ്ക്കാന്‍ എത്തിയതായിരുന്നു കുട്ടികള്‍. പാര്‍ക്കിലൂടെ കുട്ടികള്‍ കളിച്ച് നടക്കുന്നത് അമ്മ സ്വെറ്റ്ലാന വിഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടിയും 5 വയസ്സുകാരിയുമായ ടിയാന പിന്നിലുമായി ഓടി വരികയായിരുന്നു. എന്നാൽ ഈ സമയം ഒരു പാമ്പ് അതുവഴി ഇഴഞ്ഞ് നീങ്ങുന്നുണ്ടായിരുന്നു. ഓടി വരുന്നതിനിടയില്‍ ടിയാനയുടെ കാലില്‍ തട്ടി പാമ്പ് തെറിച്ചു പോകുകയും വീണ്ടും കുട്ടിയുടെ കാല് തട്ടുന്നതും വിഡിയോയില്‍ കാണാം. വേഗത്തില്‍ ഇഴഞ്ഞു പോയ പാമ്പ് പെട്ടെന്ന് കുട്ടിയെ കടിയ്ക്കാനായി ചീറിയടുക്കുന്നതും വിഡിയോയില്‍ കാണാമായിരുന്നു.പാമ്പ് പിന്നീട് മറുവശത്തെ ചെടികള്‍ക്കിടയിലേക്ക് ഇഴഞ്ഞു പോയി. കുട്ടിയുടെ കാല് ശരീരത്തില്‍ തട്ടിയതാകാം പാമ്പ് ചീറിയടുത്തതെന്നാണ് കരുതുന്നത്. പാമ്പിനെ കണ്ട അമ്മ മൊബൈല്‍ താഴെയിട്ട് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു.

Related Topics

Share this story