Times Kerala

ലോക കോടീശ്വരനായി ഇലോൺ മസ്ക്‌

 
ലോക കോടീശ്വരനായി ഇലോൺ മസ്ക്‌

ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ടെസ്‌ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത് ഓഹരിവിപണിയിൽ ടെസ്‌ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു.ഏറ്റവുംപുതിയ കണക്കനുസരിച്ച് 188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം.2017 ഒക്ടോബർമുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാംസ്ഥാനത്ത്.എന്നാൽ ബെസോസിനെക്കാൾ 1.5 ബില്യൺ ഡോളർ അധികമാണിത്.2020-ൽമാത്രം ടെസ്‌ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്.

Related Topics

Share this story