Times Kerala

വ്യാ​ജ ഫോ​ൺ ന​മ്പ​ർ ചേ​ർ​ത്ത് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ത​ട്ടി;

 
വ്യാ​ജ ഫോ​ൺ ന​മ്പ​ർ ചേ​ർ​ത്ത് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ത​ട്ടി;

ക​ട്ട​പ്പ​ന: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. അ​ണ​ക്ക​ര ശാ​ഖ​യി​ലെ യൂ​ണി​യ​ൻ ബാ​ങ്കിൽ നിന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ നാ​ലു​ത​വ​ണ​യാ​യി 35,000 രൂപയാണ് നഷ്ട്ടമായത്.ച​ക്കു​പ​ള്ളം സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം ചോ​ർ​ന്ന​ത്. ബാങ്കിൽ നിന്ന് ഇതുവരെ എ​ടി​എം കാ​ർ​ഡ് കൈ​പ്പ​റ്റി​യി​ട്ടില്ല എന്ന് ഉടമ അറിയിച്ചു.അ​ക്കൗ​ണ്ട് ഉ​ട​മ 12 വ​ർ​ഷ​മാ​യി ചെ​ന്നൈ​യി​ൽ ആ​ണെ​ങ്കി​ലും ഒ​രു വ​ർ​ഷം മുൻപ് വ​രെ ഇ​ട​യ്ക്കി​ടെ നാ​ട്ടി​ലെ​ത്തു​ക​യും അ​ക്കൗ​ണ്ടി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എന്നാൽ കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ വ​ന്നി​രു​ന്നി​ല്ല. ഈ ​ഒ​രു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഫോ​ണ്‍ നമ്പർ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും ഒ​രു തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യു​ടെ ഫോ​ണ്‍ നമ്പറിൽ ഉ​പ​യോ​ഗി​ച്ചാണ് പ​ണം അ​പ​ഹരിച്ചിരിക്കുന്നത് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന പ​ണം കാ​ണാ​താ​യ​തി​നെ സം​ബ​ന്ധി​ച്ച് ബാ​ങ്കി​ന്‍റെ ശാ​ഖാ മാ​നേ​ജ​രോ​ടു പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​ക്കൗ​ണ്ട് ഉ​ട​മ​യെ അ​പ​മാ​നി​ച്ച​താ​യും പ​ണ​ത്തി​നു ബാ​ങ്കി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നു പ​റ​ഞ്ഞ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം പോ​യ​ത് അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ പി​ഴ​വാ​ണെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.12 വ​ർ​ഷ​മാ​യി ചെ​ന്നൈ​യി​ലാ​യി​രു​ന്ന അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്ക് വാ​ർ​ധ​ക്യ പെ​ൻ​ഷ​നാ​യും മ​ക്ക​ൾ അ​യ​ച്ചു ന​ൽ​കി​യ​തു​മാ​യ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

Related Topics

Share this story