Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍.?

പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍ തന്റെ ഇഷ്ടപുരുഷനെ കാണാന്‍ കഴിയും എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്. എന്നാല്‍ കണ്ണ് തുടിയ്ക്കുന്നത് ആരോഗ്യവുമായി നല്ല ബന്ധമുണ്ട്. എന്തൊക്കെ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് കണ്ണുകള്‍ തുടിയ്ക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെയാണ് ഇതിനു പിന്നിലെ കാരണങ്ങള്‍ ഇതൊക്കെയാണ്

♦പലപ്പോഴും അമിത ക്ഷീണമാണ് കണ്ണ് തുടിയ്ക്കുന്നതിനു പിന്നില്‍. അതുകൊണ്ട് തന്നെ അമിത ക്ഷീണത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കാന്‍ ശ്രമിക്കുക.

♦മാനസിക സമ്മര്‍ദ്ദവും പലപ്പോഴും കണ്ണ് തുടിയ്ക്കുന്നതിന് കാരണമാകാം. അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവരില്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടാവും.

♦കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാവാം. അതുകൊണ്ട് തന്നെ വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കുക.

♦അമിതമായി കാപ്പി കുടിയ്ക്കുന്നവരിലും കണ്ണിന് തുടിപ്പുണ്ടാകും. അതുകൊണ്ട് കാപ്പി ശീലത്തിന് വിട നല്‍കുക.

♦മദ്യപിക്കുന്നതും ഇത്തരത്തിലൊരു പ്രശ്‌നം കണ്ണിനുണ്ടാക്കുന്നു. മദ്യപിക്കുന്നവരില്‍ മദ്യപിക്കാത്ത സമയത്ത് കണ്ണിന് തുടിപ്പുണ്ടാകുന്നു.

♦വിവിധ തരത്തിലുള്ള അലര്‍ജികളാണ് നമുക്ക് ചുറ്റുമുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അലര്‍ജികള്‍ നിമിത്തം കണ്ണിന് ഇടയ്ക്കിടയ്ക്ക തുടിപ്പ് വരാം.

♦കണ്ണിന്റെ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ ശരീരം പ്രതികരിക്കുന്ന മാര്‍ഗ്ഗമാണ് ഇത്

You might also like
Leave A Reply

Your email address will not be published.