Times Kerala

‘കര്‍ഷകരെ തെരുവിലിരുത്തിയിട്ട് വിദേശത്ത് അവധി ആഘോഷിക്കുകയാണോ.? ദില്‍ജിത്ത് ദൊസാഞ്ജിനെതിരെ കങ്കണ

 
‘കര്‍ഷകരെ തെരുവിലിരുത്തിയിട്ട് വിദേശത്ത് അവധി ആഘോഷിക്കുകയാണോ.? ദില്‍ജിത്ത് ദൊസാഞ്ജിനെതിരെ കങ്കണ

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷകർ നടത്തുന്ന സമരത്തിന്‍റെ തുടക്ക സമയത്ത് നടി കങ്കണ റണൗട്ട് നടത്തിയ ചില പ്രസ്താവനകളുടെ പ്രേരില്‍ കങ്കണയും ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സിഖ് വനിത ഷഹീൻബാഗ് സമരനായിക ബിൽക്കിസ് ബാനുവാണെന്നും അവരെ നൂറു രൂപയ്ക്ക് ലഭിക്കുമെന്നുമായിരുന്നു അന്ന് കങ്കണ പറഞ്ഞത് തുടര്‍ന്ന് ബോളിവുഡില്‍ നിന്നടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുള്ളയാളാണ് ദില്‍ജിത്. ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ ദില്‍ജിത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കങ്കണയുടെ വിമര്‍ശനം എത്തിയിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി കൂടെയിരുന്ന ദില്‍ജിത്ത് ഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്.

Related Topics

Share this story