Times Kerala

‘ഈ മൊബൈല്‍ ഫോണ്‍ എന്ന് വന്നോ അന്ന് തൊട്ട് ലോകം നശിച്ചു തുടങ്ങി ‘.. എന്ന്.ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രുക്കു അമ്മ പറഞ്ഞ ഒരു കാര്യം ശരിയാണെന്ന് ഉറപ്പിക്കാം ‘ഈ ലോകം നശിച്ചു തുടങ്ങിയിരിക്കുന്നു ‘; കുറിപ്പ്

 
‘ഈ മൊബൈല്‍ ഫോണ്‍ എന്ന് വന്നോ അന്ന് തൊട്ട് ലോകം നശിച്ചു തുടങ്ങി ‘.. എന്ന്.ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രുക്കു അമ്മ പറഞ്ഞ ഒരു കാര്യം ശരിയാണെന്ന് ഉറപ്പിക്കാം ‘ഈ ലോകം നശിച്ചു തുടങ്ങിയിരിക്കുന്നു ‘; കുറിപ്പ്

കൊല്ലത്ത് കഴിഞ്ഞ ദിവസം കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അണുബാധയാണ് കുഞ്ഞ് മരിക്കാന്‍ കാരണമായത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വര്‍ഷ കണ്ണന്‍ എന്ന യുവതി.

വര്‍ഷ കണ്ണന്റെ കുറിപ്പ്…

ഇന്നലെ എന്റെ പാറൂന്റെ കുഞ്ഞി കൈവിരല്‍ സ്റ്റഡി ടേബിള്‍ നിടയില്‍ പെട്ട് ചെറുതായി മുറിഞ്ഞു ..പാവം നല്ലോണം വേദനിച്ചു ..കുറെ കരഞ്ഞു കുട്ടി ..ഒരുകണക്കിന് അവളെ ആശ്വസിപ്പിച്ചു കരച്ചിലൊക്കെ മാറ്റിയെങ്കിലും മുറിവ് പറ്റിയ ആ കുഞ്ഞി വിരല്‍ കാണുമ്പോഴൊക്കെ എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു , അവള്‍ക്ക് എന്ത് മാത്രം വേദനിച്ചു കാണും എന്നോര്‍ത്ത് .. ഒരമ്മ മനസ്സിന്റെ പിടച്ചിലാണ് അത് .. അവളുടെ അച്ഛന്റേയും ഏട്ടന്റെയും അമ്മമ്മയുടെയും ഒക്കെ മുഖത്തും കണ്ടു വല്ലാത്ത സങ്കടം ..അവളോടൊപ്പം കിടക്കുമ്പോഴാണ് ഫോണില്‍ ആ വാര്‍ത്ത വായിച്ചത് ..ഇന്നലെ രാവിലെ കൊല്ലത്ത് രണ്ട് ദിവസം മാത്രം പ്രായമായ ഒരു ചോരക്കുഞ്ഞിനെ ഒരു വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു .. പോക്കിള്‍കൊടി പോലും അറുത്തു മാറ്റാതെ , ഒരു കുഞ്ഞുടുപ്പുപോലും ഇട്ടുകൊടുക്കാതെ,കരിയിലയില്‍ മൂടി,നല്ല ഓമനമുഖമുള്ള ഒരാണ്‍കുഞ്ഞ് .ചെറിയ ശ്വാസതടസം കണ്ട് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് അണുബാധയെ തുടര്‍ന്ന് രാത്രിയോടെ മരിച്ചു .??

ഇത്രയും ക്രൂരനാവാന്‍ മനുഷ്യന് എങ്ങനെ സാധിക്കുന്നു. ഒരു ചോര കുഞ്ഞിനെ ഈ രീതിയില്‍ ഉപേക്ഷിച്ച് അതിനെ കൊലക്ക് കൊടുക്കാന്‍ എങ്ങനെ മനസ്സ് വരുന്നോ ആവോ.മക്കളില്ലാതെയും മക്കളെ നഷ്ടപെട്ടും ജീവിതകാലം മുഴുവന്‍ വേദനിച്ചു കഴിയുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍ .അപ്പോഴാണ് പൂര്‍ണ്ണ ആരോഗ്യത്തോടെ പിറന്ന ഒരു കുഞ്ഞിനെ ഇങ്ങനെ കൊന്നുകളഞ്ഞത് …’മകനെ ഈ ലോകം നിനക്ക് വേണ്ടടാ ..മറ്റൊരു ലോകത്ത് നീ സുരക്ഷിതനായിരിക്കൂ ‘??

അല്ലെങ്കിലും ഈയിടെയായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒക്കെയും കൊടിയ ക്രൂരത വിളിച്ചോതുന്ന വര്‍ത്തകളാണല്ലോ .. കാമുകനോടൊപ്പം പോകാന്‍ കുഞ്ഞിനെ കല്ലിലെറിഞ്ഞു കൊലപ്പെടുത്തുന്ന അമ്മ ,കുടുംബ കലഹത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സ്വന്തം ജീവനും ഉപേക്ഷിച്ച അച്ഛന്‍ ,പതിനാലുകാരനായ സ്വന്തം മകനെ ലൈംഗികമായി ഉപയോഗിച്ച അമ്മ ,പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛന്‍ ..അങ്ങനെ എത്രയെത്ര വാര്‍ത്തകള്‍ ..കേള്‍ക്കുമ്പോള്‍ പേടിതോന്നും ..

എന്റെ വീട്ടില്‍ വരാറുള്ള രുക്കു അമ്മ പറയാറുണ്ട് ..’ഈ മൊബൈല്‍ ഫോണ്‍ എന്ന് വന്നോ അന്ന് തൊട്ട് ലോകം നശിച്ചു തുടങ്ങി ‘.. എന്ന്.ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രുക്കു അമ്മ പറഞ്ഞ ഒരു കാര്യം ശരിയാണെന്ന് ഉറപ്പിക്കാം ‘ഈ ലോകം നശിച്ചു തുടങ്ങിയിരിക്കുന്നു ‘ ..ടെക്‌നോളോജി യുടെ വളര്‍ച്ച മനുഷ്യന് ഗുണത്തേക്കാളേറെ ദോഷമായി മാറുമോ എന്നും ചിന്തിച്ചു പോകുന്നു .. ??

ശിഥിലമായ കുടുംബ ബന്ധങ്ങളാണ് ഇതിനൊക്കെ പിന്നിലുള്ള പ്രധാന കാരണം ..അങ്ങനെയുള്ള കുടുംബങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത് ..ഒരു നാട് നന്നാവണമെങ്കില്‍ ആദ്യം ഓരോ വീടും നന്നാവണം എന്ന് പറയാറില്ലേ ..വളരെ ശരിയാണ് അത് ..വല്യ വീടുകള്‍ കെട്ടിപ്പടുക്കുന്നതിലല്ല കാര്യം ,നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കണ്ട് വളരാന്‍ പരസ്പര സ്‌നേഹവും വിശ്വാസവും കരുതലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന കെട്ടുറപ്പുള്ള ഒരു കുടുംബം ഒരുക്കാന്‍ ശ്രദ്ധിക്കുക .. അതിനായി പരിശ്രമിക്കുക ..??

സ്‌നേഹം

Related Topics

Share this story